പ്രിയങ്കയും ഭര്‍ത്താവും കാലിഫോര്‍ണിയയില്‍; കുതിര സവാരി ചെയ്യുന്ന ചിത്രം പങ്കുവെച്ച് താരം

ചെറുപ്പത്തില്‍ തന്നെ ലോക സുന്ദരിപ്പട്ടം സ്വന്തമാക്കിയ താരമാണ് പ്രിയങ്ക ചോപ്ര. രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള താരത്തിന്റെ ചിത്രങ്ങളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം.

പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസും കാലിഫോര്‍ണിയയില്‍ അവധിയാഘോഷിക്കുന്ന ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രിയങ്ക ചോപ്ര തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പേജില്‍ ഫോട്ടോ ഷെയര്‍ ചെയ്തത്.

https://www.instagram.com/p/B9OHPi7pDf_/?utm_source=ig_web_copy_link

ഇരുവരും ബീച്ചില്‍ കുതിര സവാരി നടത്തുന്ന ഫോട്ടോയാണ് പ്രിയങ്ക പങ്കുവെച്ചത്. ചിത്രത്തിനൊപ്പം മാജിക് എന്ന ക്യാപ്ഷനും താരം നല്‍കി. ചിത്രത്തിന് കമന്റുകളുമായി ആരാധകരും രംഗത്ത് എത്തി.

Top