ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രം; നയന്‍താര വീണ്ടും കന്നഡയില്‍ നായികയാകുന്നു

രാധകര്‍ ഏറെയുള്ള താരമാണ് നയന്‍താര. തെന്നിന്ത്യയില്‍ തൊട്ടതെല്ലാം പൊന്നാക്കുന്ന നടിയാണ് ഈ ലേഡിസൂപ്പര്‍സ്റ്റാര്‍. നായകന്റെ പിന്‍ബലമില്ലാതെ ഒറ്റയ്ക്ക് സിനിമകള്‍ വിജയിപ്പിക്കാന്‍ കഴിവുള്ള നായിക ഏതെന്നു ചോദിച്ചാല്‍ ഏവരുടെയും മനസ്സില്‍ ആദ്യം എത്തുക നയന്‍സിന്റെ മുഖമാണ്. ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രത്തിനെപ്പറ്റിയുള്ള വിവരങ്ങളാണ് വാര്‍ത്തയില്‍ ഇടം പിടിച്ചിരിക്കുന്നത്.

നയന്‍താര വീണ്ടും കന്നഡയില്‍ നായികയാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത. നേരത്തെ ‘സൂപ്പര്‍’ എന്ന കന്നഡ സിനിമയില്‍ നായികയായി നയന്‍താര അഭിനയിച്ചിട്ടുണ്ട്. ‘ഗണ്‍ഡുഗലി മഡകാരി നായക’ എന്ന കന്നഡ ചിത്രത്തിലാണ് നയന്‍താര പുതുതായി നായികയാകുന്നത്. ബി എല്‍ വേണുവിന്റെ ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും. ദര്‍ശന്‍ ആയിരിക്കും നായകനായി എത്തുക.

Top