കാര്‍ത്തിയുടെ ‘കൈതി’; ബോളിവുഡ് റീമേക്കില്‍ നായകനായി അജയ് ദേവ്ഗണ്‍

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘കൈതി’. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ഈ ചിത്രം. കാര്‍ത്തിയെ നായകനാക്കി എടുത്ത ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്ന എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു.

ചിത്രത്തിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലായിരുന്നു. ഇപ്പോഴിതാ അജയ് ദേവ്ഗണാണ് റീമേക്കില്‍ നായകനായി എത്തുന്നത് എന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

അജയ് ദേവ്ഗണ്‍ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. വിവരം സ്ഥിരീകരിച്ചതോടൊപ്പം തന്നെ അദ്ദേഹം ചിത്രത്തിന്റെ റിലീസിംഗ് തീയ്യതിയും പുറത്തുവിട്ടു. 2021 ഫെബ്രുവരി 12ന് ചിത്രം റിലീസ് ചെയ്യും എന്ന് അജയ് ട്വിറ്ററില്‍ കുറിച്ചു.

Top