ആര്‍ മുരുഗദോസും വിജയ്‌യും വീണ്ടും ഒന്നിക്കുന്നു; ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രം

മിഴകത്ത് ഒട്ടേറെ വിജയ ചിത്രങ്ങള്‍ സമ്മാനിച്ച എ ആര്‍ മുരുഗദോസ് വിജയിയെ നായകനാക്കി പുതിയൊരു ചിത്രം സംവിധാനം ചെയ്യുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് സൂചനകള്‍ വ്യക്തമായിട്ടില്ല. പക്ഷേ ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും വിജയിയെ നായകനാക്കി എ ആര്‍ മുരുഗദോസ് ഒരുക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നിവയാണ് വിജയ്‌യെ നായകനാക്കി എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. എ ആര്‍ മുരുഗദോസും വിജയിയും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത വന്നത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. വിജയ്ക്കു പുറമെ ആരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതിനെപ്പറ്റിയുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Top