അമ്മയും മകളും ഒരുപോലെ; കാജോള്‍ പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് ആരാധകര്‍

റെ ആരാധകര്‍ ഉള്ള നടിയാണ് കാജോള്‍. ഇപ്പോഴും താരം സിനിമയില്‍ സജീവമാണ്. അതേപോലെ തന്നെ താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

https://www.instagram.com/p/B9n_nYgJfpT/?utm_source=ig_web_copy_link

കാജോളിന്റെ മകള്‍ നൈസയുടെ ഫോട്ടോയാണ് പങ്കുവെച്ചത്. ചിത്രം പങ്കുവെച്ചയുടനെതന്നെ കമന്റുകളുമായി ആരാധകര്‍ രംഗത്തെത്തി. രണ്ടുപേരെയും കാണാന്‍ ഒരുപോലെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. കോപി- പേസ്റ്റ് കാജോള്‍ എന്ന കമന്റുകളുമായി നിരവധി പേരാണ് എത്തിയത്. കാജോള്‍ മകളുടെ ഫോട്ടോ മുമ്പും ഷെയര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഷെയര്‍ ചെയ്ത ചിത്രം ഒരു ഫോട്ടോഷൂട്ടിലെയാണ്. പതിനാറുകാരിയായ നൈസയ്ക്ക് പുറമെ യഗ് എന്ന ഒരു മകന്‍ കൂടി കാജോള്‍- അജയ് ദേവ്ഗണ്‍ ദമ്പതിമാര്‍ക്കുണ്ട്.

Top