മകന്റെ പിറന്നാളിന് മാധുരി പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മകന്‍ അരിന്റെ 17ാം പിറന്നാളായിരുന്നു മാര്‍ച്ച് 17ന്. ഇന്‍സ്റ്റഗ്രാമില്‍ മകനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മാധുരി കുറിച്ചത്.
”നിന്നെ ഞാന്‍ വഴക്കുപറയുന്നത് നിന്നോടുള്ള കരുതലുകൊണ്ടാണ്. നിന്നെ ഞാന്‍ കെട്ടിപ്പിടിക്കുന്നത് നിന്നോടുള്ള സ്നേഹം കാരണമാണ്. എവിടേക്ക് നിന്റെ ജീവിതം നിന്നെ നയിച്ചാലും, എന്ത് ലക്ഷ്യം നേടാന്‍ നീ ശ്രമിച്ചാലും നിന്നില്‍ ഞാന്‍ എപ്പോഴും അഭിമാനിക്കും. നിനക്ക് ജീവിതത്തില്‍ ഏറ്റവും മികച്ചത് നടക്കണമെന്നാണ് എന്റെ ആഗ്രഹം. നിന്റെ ഈ പിറന്നാള്‍ സന്തോഷവും പുഞ്ചിരിയും നിറഞ്ഞതാവട്ടെ. ഹാപ്പി ബര്‍ത്ത് ഡേ ആരിന്‍.” – മാധുരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
https://www.instagram.com/p/B91MOCTnm4g/?utm_source=ig_web_copy_link
അരിന് പുറമെ മാധുരിക്കും ഡോക്ടര്‍ ശ്രീരാമിനും റയാന്‍ എന്ന മകന്‍ കൂടിയുണ്ട്. ഈ മാസം ആദ്യം റയാന്റെ 15ാം പിറന്നാളും ആഘോഷിച്ചിരുന്നു.
https://www.instagram.com/p/B930JeTHYNT/?utm_source=ig_web_copy_link