തല മുണ്ഡനം ചെയ്ത് ജയറാം; ‘നമോ’യിലെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത്

നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ജയറാം. ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ വേഷത്തില്‍ ജയറാം എത്തുന്ന സിനിമയാണ് നമോ. ചിത്രത്തിലെ ഫോട്ടോകളും പോസ്റ്ററുകളും നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ്.

തല മുണ്ഡനം ചെയ്തിട്ടുള്ള ജയറാമാണ് പോസ്റ്ററിലുള്ളത്. ശ്രീകൃഷ്ണന്റെ സുഹൃത്തായ കുചേലന്റെ വേഷത്തിലാണ് ജയറാം നമോയില്‍ അഭിനയിക്കുന്നത്. സംസ്‌കൃതത്തില്‍ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജീഷ് മണിയാണ്. എസ് ലോകനാഥനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

Top