ചിത്രം പങ്കുവെച്ച് അമിതാഭ് ബച്ചന്‍; സ്വാമി വിവേകാനന്ദനായി വേഷമിട്ടിരിക്കുന്നതാര്?

സ്വാമി വിവേകാനന്ദന്റെ വേഷപ്പകര്‍ച്ചയില്‍ നില്‍ക്കുന്ന ഒരു നടിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്. അതാരാണെന്ന കണ്ടെത്തല്‍ സജീവമാകുന്നതിനിടയിലാണ് ആളെ കണ്ടുപിടിച്ചത്.

ലോകമെമ്പാടും ആരാധകരുള്ള അമിതാഭ് ബച്ചന്റെ ഭാര്യയും നടിയുമായ ജയാ ബച്ചന്റെ ഫോട്ടോയാണത്. അമിതാഭ് ബച്ചന്‍ ഷെയര്‍ ചെയ്ത, ജയാ ബച്ചന്റെ ഫോട്ടോയ്ക്കാണ് ആരാധകര്‍ ചര്‍ച്ചയ്ക്ക് ഇടം നല്‍കിയത്. ജയാ ബച്ചന്റേതായി ആരാധകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത സ്വാമി വിവേകാനന്ദന്റെ വേഷം ബംഗാളി ചിത്രമായ ദഗ്തര്‍ ബാബു എന്ന സിനിമയിലേതാണ്.

ചിത്രത്തില്‍ ജയാ ബച്ചന്‍ സ്വാമി വിവേകാനന്ദനായി വേഷമിട്ടിരുന്നുവെന്ന് അമിതാഭ് ബച്ചന്‍ പറയുന്നു. ചിത്രം പക്ഷേ റിലീസ് ചെയ്തിരുന്നില്ല. എന്തായാലും ജയാ ബച്ചന്റെ അപൂര്‍വ ഫോട്ടോയ്ക്ക് നിരവധി ആരാധകരാണ് കമന്റുകളും ആശംസകളുമായും രംഗത്ത് എത്തിയിരിക്കുന്നത്.

Top