സിരുത്തൈ ശിവയുടെ ‘അണ്ണാത്തെ’; ചിത്രത്തില്‍ രജനികാന്തിനൊപ്പം ഗോപിചന്ദും

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് അണ്ണാത്തെ. ചിത്രത്തില്‍ രജനികാന്ത് ആണ് നായകനായി എത്തുന്നത്. നായികയാവുന്നത് നയന്‍താരയാണ്.

ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു താരത്തിനെയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഗോപിചന്ദ് ആണ് ചിത്രത്തില്‍ രജനികാന്തിനൊപ്പം ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. മീന, ഖുശ്ബു എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്.

ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു കുടുംബ കഥയായിരിക്കും ചിത്രം പറയുക. വെട്രി പളനിസ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഡി ഇമ്മന്‍ ആണ് സംഗീത സംവിധായകന്‍

Top