ഈ ചിത്രം പ്രണവിനെ അന്വേഷിക്കുന്നവര്‍ക്ക് ഉള്ളതാണ്; പറ്റുമെങ്കില്‍ കണ്ടുപിടിക്കൂ …

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയം. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

ഇപ്പോഴിതാ ഒരു ലൊക്കേഷന്‍ ചിത്രം സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ പുറത്ത് വിട്ടിരിക്കുകയാണ്. ചിത്രത്തോടൊപ്പം അതിന് നല്‍കിയ ക്യാപ്ഷനും വൈറലായിരിക്കുകയാണ്. ഈ ചിത്രം പ്രണവിനെ അന്വേഷിക്കുന്നവര്‍ക്കായുള്ളതാണ്. പറ്റുമെങ്കില്‍ കണ്ടുപിടിക്കുക എന്നാണ് ചിത്രത്തിന് വിനീത് നല്‍കിയ ക്യാപ്ഷന്‍. പോസ്റ്റിന് താഴെ മറുപടികളുമായി ആരാധകരും രംഗത്തെത്തി.

ചിത്രത്തില്‍ മായാനദി, വൈറസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ദര്‍ശന രാജേന്ദ്രനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ചിത്രം 17 വയസ് മുതല്‍ ഒരു യുവാവിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന സംഭവ വികാസങ്ങളിലൂടെ യാത്ര ചെയ്യുന്ന കഥയാണ് പറയുന്നത്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ലഭ്യമല്ല.

Top