ഹോളിവുഡ് നടന്‍ ഡാനിയല്‍ ഡെ കിമ്മിനും കൊവിഡ് 19 സ്ഥിരീകരിച്ചു

ലോകമെങ്ങും കൊവിഡ് ഭീതിയിലാണ്. ഇതിനകം തന്നെ നിരവധി താരങ്ങള്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിതീകരിച്ചുകഴിഞ്ഞു. ഇപ്പോഴിതാ ഹോളിവുഡ് നടന്‍ ഡാനിയല്‍ ഡെ കിമ്മിനും കൊവിഡ് 19 സ്ഥിരീകരിച്ചെന്നാണ് സിനിമ ലോകത്ത് നിന്നുള്ള വാര്‍ത്ത. തനിക്ക് രോഗം സ്ഥിരീകരിച്ച കാര്യം ഡാനിയല്‍ ഡെ കിം തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്.

എനിക്ക് കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ചു. ഞാന്‍ പെട്ടെന്ന് സുഖം പ്രാപിക്കും. എല്ലാവരും സുരക്ഷിതരും ആരോഗ്യവാന്‍മാരുമാണെന്ന് കരുതുന്നുവെന്നും ഡാനിയല്‍ ഡെ കിം പറയുന്നു. നടി റെയ്ച്ചല്‍ മാത്യൂസും തനിക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരുന്നു. അതേസമയം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്9, ജെയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈ തുടങ്ങിയ സിനിമകളുടെ റിലീസും മാറ്റിയിട്ടുണ്ട്.

Top