കൊവിഡ് കാലത്തെ ചികിത്സാനുഭവങ്ങള്‍; ചിത്രം പങ്കുവച്ച് നടന്‍ ടോം ഹാങ്ക്‌സ്

സിഡ്‌നി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നടന്‍ ടോം ഹാങ്ക്‌സ് രോഗം ഭേതമായിതിനുശേഷം ഇന്നലെയാണ് ആശുപത്രിവിട്ടത്. ഇപ്പോഴിതാ നടന്‍ ചികിത്സാനുഭവങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ്.

ഒരു ടൈപ്പ് റൈറ്ററുടെ ചിത്രം ടോം ട്വീറ്റ് ചെയ്താണ് നടന്‍ അനുഭവങ്ങള്‍ പങ്കുവച്ചത്.
ഐസൊലേഷനില്‍ ഇരുന്ന സമയം ചെലവഴിച്ചത് ആ ടൈപ്പ് റൈറ്ററിനൊപ്പമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ദിവസങ്ങള്‍ നീണ്ട ഐസൊലേഷന്‍ കാലത്ത് നിത്യജീവിതത്തില്‍ ആവശ്യമായ പലതും പഠിച്ചുവെന്നും അദ്ദേഹം പറയുന്നു. അലക്കിയ തുണി മടക്കാനും ഭക്ഷണമുണ്ടാക്കാനുമാണെന്നും ടോം ഹാങ്ക്‌സ് കുറിച്ചു.

ഓസ്‌ട്രേലിയയില്‍ സിനിമാ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് നടന്‍ ടോം ഹാങ്ക്‌സിനും ഭാര്യ റിത വില്‍സണും കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. ഓസ്‌ട്രോലിയയിലെ ഒരു ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം അസുഖം ഭേദമായതോടെയാണ് ആശുപത്രി വിട്ടത്. ഇദ്ദേഹമായി നേരിട്ട് ബന്ധപ്പെട്ടവരെ കണ്ടെത്താന്‍ ഓസ്‌ട്രേലിയന്‍ ആരോഗ്യമന്ത്രാലയം ശ്രമം നടത്തിയിരുന്നു.

Top