കൊറോണയെ പ്രതിരോധിക്കാന്‍ ഫെഫ്ക; അണിയറയില്‍ ഒരുങ്ങുന്നത് ഹ്രസ്വചിത്രങ്ങള്‍

കൊവിഡ് 19നെ പ്രതിരോധിക്കാന്‍ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും രംഗത്ത്. ബോധവത്കരണ ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയാണ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഫെഫ്ക പങ്കാളികളാകുന്നത്. ഫെഫ്കയുടെ നേതൃത്വത്തിലൊരുങ്ങുന്ന ഹ്രസ്വചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

കൊവിഡ് ഭീതിയില്‍ സംസ്ഥാനത്ത് അതീവജാഗ്രത തുടരുമ്പോള്‍ ജനങ്ങളെ ബോധവത്കരിക്കാനാണ് സിനിമപ്രവര്‍ത്തകര്‍ മുന്നോട്ടെത്തിയിരിക്കുന്നത്. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകള്‍ ചേര്‍ന്ന് ഒമ്പത് ഹ്രസ്വചിത്രങ്ങളാണ് നിര്‍മ്മിക്കുന്നത്. പരസ്യചിത്ര സംവിധായകരുടെ അസോസിയേഷനും സംരംഭത്തില്‍ പങ്കാളികളാകുന്നു.

ഇങ്ങനെയുള്ള സന്ദേശസിനിമകള്‍ നിര്‍മ്മിക്കുന്നത് എല്ലാ ജനങ്ങളിലും കൊവിഡ് ബോധവത്ക്കരണം എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന് രഞ്ജി പണിക്കര്‍ പറയുന്നു. മുത്തുമണി, സോഹന്‍ സീനുലാല്‍, സിദ്ധാര്‍ത്ഥ് ശിവ, വിഷ്ണു ഉണ്ണികൃഷ്ണന്‍, ജോണി ആന്റണി തുടങ്ങിയവര്‍ ചിത്രത്തിന്റെ ഭാഗമാകുന്നു. പ്രതിഫലം വാങ്ങാതെയാണ് ഇതില്‍ എല്ലാവരും പങ്കുചേരുന്നത്.

Top