‘വരാല്‍’ അവസാന ഷെഡ്യൂള്‍ ലണ്ടനില്‍ ആരംഭിച്ചു

നൂപ് മേനോനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വരാലിന്റെ അവസാന ഷെഡ്യൂൾ ആരംഭിച്ചു. ലണ്ടനിലാണ് ഫൈനൽ ഷെഡ്യൂൾ. അനൂപ് മേനോൻ തന്നെ രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ പ്രകാശ് രാജും സണ്ണി വെയ്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ അൻപതോളം താരങ്ങൾ അണിനിരക്കുന്നുണ്ട്.

നന്ദു, സുരേഷ് കൃഷ്‍ണ, ഹരീഷ് പേരടി, രൺജി പണിക്കർ, സെന്തിൽ കൃഷ്‍ണ, ശങ്കർ രാമകൃഷ്ണൻ, സായ്‍കുമാർ, മേഘനാഥൻ, ഇർഷാദ്, ശിവജി ഗുരുവായൂർ, ഇടവേള ബാബു, ഡ്രാക്കുള സുധീർ, മിഥുൻ, കൊല്ലം തുളസി, ദിനേശ് പ്രഭാകർ, ടിറ്റോ വിൽസൻ, മൻരാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസൽ, ജയകൃഷ്ണൻ, മാധുരി, പ്രിയങ്ക, ഗൗരി നന്ദ, മാല പാർവ്വതി എന്നിവർക്കൊപ്പം മുതിർന്ന പൊലീസുദ്യോഗസ്ഥനായ കെ ലാൽജിയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടൈം ആഡ്‍സ് എൻറർടെയ്ൻ‍മെൻറ്സിൻറെ ബാനറിൽ പി എ സെബാസ്റ്റ്യനാണ്‌ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കൊവിഡ് പ്രതിസന്ധികൾക്കിടയിൽ വളരെ വേഗം ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം കൂടിയാണ് വരാൽ.

Top