ആകാശം കണ്ട് പൃഥ്വിരാജിന്റെ ‘കടുവ’

പൃഥ്വിരാജിനെ നായകാനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കടുവ’. പല രീതിയിലുള്ള പ്രമോഷൻ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും വളരെ വ്യത്യസ്തത നിറഞ്ഞ പ്രമോഷനായിരുന്നു ഷാജി കൈലാസ് ചിത്രത്തിന് ദുബായിൽ ഒരുക്കിയത്. ഡ്രോണുകൾ ഉപയോഗിച്ച് ആകാശത്തിൽ ചിത്രത്തിന്റെ പേരും, പൃഥ്വിരാജിന്റെ രേഖാചിത്രവും തെളിയിച്ചായിരുന്നു പ്രമോഷൻ.

ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യൻ സിനിമയുടെ പ്രമോഷൻ ഇത്തരത്തില്‍ നടക്കുന്നത്. സിനിമയുടെ പേരും രൂപവും തെളിഞ്ഞു എന്നതിനേക്കാള്‍ ആകാശത്ത് മലയാളം അക്ഷരങ്ങള്‍ തെളിഞ്ഞു വന്നതിലാണ് താൻ കൂടുതൽ അഭിമാനിക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഡ്രോണ്‍ പ്രദര്‍ശനത്തിന്റെ വീഡിയോ പൃഥ്വിരാജ് ഫേസ്‍ബുക്കില്‍ പങ്കുവെക്കുകയും ചെയ്തു. ‘കടുവ’ ജൂലൈ 7 നാണ് തിയറ്ററുകളിലെത്തുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പുറത്തിറക്കും.

Top