ടൊവിനോ ചിത്രം ‘ എന്റെ ഉമ്മാന്റെ പേര്’ ചിത്രീകരണം പൂര്‍ത്തിയായി

ടൊവിനോ തോമസും ഉര്‍വ്വശിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്റെ ഉമ്മാന്റെ പേരിന്റെ ചിത്രീകരണം പൂര്‍ത്തിയായി. നവാഗതനായ ജോസ് സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ന്യൂബി സായ്പ്രിയയാണ് ടൊവിനോയുടെ നായികയായി വേഷമിടുന്നത്. തലശ്ശേരി, പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളാണ് പ്രധാന ഷൂട്ടിങ് ലൊക്കേഷനുകള്‍. സിദ്ധിഖ്, ഹരീഷ് കണാരന്‍, ദിലീഷ് പോത്തന്‍, മാമുക്കോയ, ശാന്തി കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

ആന്റോ ജോസഫ് ഫിലിം കമ്പനിയും, അല്‍ തരി മൂവിസിന്റെയും ബാനറില്‍ ആന്റോ ജോസഫും, സി ആര്‍ സലിമും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശരത് ആര്‍ നാഥും സംവിധായകനും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ജോര്‍ഡി പ്ലാന്നേല്‍ ക്ലോസയാണ് എഡിറ്റിങ്ങ് മഹേഷ് നാരായണനും, സംഗീതം ഗോപി സുന്ദറുമാണ് നിര്‍വഹിക്കുന്നത്. ചിത്രം ഈ വര്‍ഷം തിയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കാം.

Top