എന്റെ ഉമ്മാന്റെ പേര്; പോസ്റ്റ് റിലീസ് ട്രെയ്‌ലര്‍ പുറത്ത് വിട്ടു

ടോവിനോ തോമസിന്റെ പുതിയ ചിത്രം ‘ എന്റെ ഉമ്മാന്റെ പേര് ‘ തിയറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ ടൊവിനോയുടെ അമ്മയായ് എത്തുന്നത് ഉര്‍വശിയാണ്.നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഗോപിസുന്ദറാണ്. ചിത്രത്തിന്റെ പോസ്റ്റ് റിലീസ് ട്രെയ്‌ലര്‍ പുറത്ത് വിട്ടു

മാമുക്കോയ, ഹരീഷ് കണാരന്‍, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മിക്കുന്ന ചിത്രം കോമഡി ഡ്രാമ വിഭാഗത്തിലുള്ളതാണ്. ജോസ് സെബാസ്റ്റ്യന്‍, ശരത് ആര്‍. നാഥ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. എഡിറ്റിങ് മഹേഷ് നാരായണന്‍. ഛായാഗ്രഹണം സ്പാനിഷ് ഛായാഗ്രാഹകന്‍ ജോര്‍ഡി പ്ലാനെല്‍ നിര്‍വഹിച്ചിരിക്കുന്നു.

Top