ടൊവിനോ തോമസ് ചിത്രം ‘എന്റെ ഉമ്മാന്റെ പേര്’ ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

വ്യത്യസ്ഥമായ കഥാപാത്രങ്ങള്‍ കൊണ്ട് മലയാളമനസ്സ് കീഴടക്കിയ ടൊവിനോ തോമസിന്റെ പുതിയ ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഉര്‍വശിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനിയും, അല്‍ തരി മൂവിസിന്റെയും ബാനറില്‍ ആന്റോ ജോസഫും, സി ആര്‍ സലിമും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശരത് ആര്‍ നാഥും സംവിധായകനും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ജോര്‍ഡി പ്ലാന്നേല്‍ ക്ലോസയാണ് എഡിറ്റിങ്ങ് മഹേഷ് നാരായണനും, സംഗീതം ഗോപി സുന്ദറുമാണ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കണ്ണൂരില്‍ പുരോഗമിക്കുകയാണ് .

Top