‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

Anoop menon

നൂപ് മേനോന്റെ തിരക്കഥയില്‍ സൂരജ് തോമസ് സംവിധാനം ചെയ്യുന്ന എന്റെ മെഴുതിരി അത്താഴങ്ങളിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്.

അനൂപ് മേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മിയയും പുതുമുഖം ഹന്നയുമാണ് നായികമാരാകുന്നത്. ഒരു പ്രണയകഥയായാണ് ചിത്രമൊരുങ്ങുന്നത്. ചിത്രം ജൂലൈയില്‍ തിയേറ്ററുകളിലെത്തും.

Top