‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ ; ട്രെയിലര്‍ കാണാം

നൂപ് മേനോന്റെ തിരക്കഥയില്‍ സൂരജ് തോമസ് സംവിധാനം ചെയ്യുന്ന എന്റെ മെഴുതിരി അത്താഴങ്ങളുടെ ട്രെയിലര്‍ പുറത്തിറങ്ങി. ത്രികോണ കഥ പറയുന്ന ചിത്രത്തില്‍ വേറിട്ട വേഷത്തിലാണ് അനൂപ് മേനോന്‍ എത്തുന്നത്. ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

അനൂപ് മേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മിയയും പുതുമുഖം ഹന്നയുമാണ് നായികമാരാകുന്നത്. സംവിധായകരായ ലാല്‍ ജോസ്, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രം ജൂലായ് 27ന് തിയറ്ററുകളിലെത്തും.

Top