‘വേനലും വര്‍ഷവും’;എന്റെ മെഴുതിരി അത്താഴങ്ങളിലെ ഗാനം പുറത്തുവിട്ടു

നൂപ് മേനോന്‍ പ്രധാന വേഷത്തിലെത്തുന്ന എന്റെ മെഴുതിരി അത്താഴങ്ങളിലെ വീഡിയോ ഗാനം പുറത്തുവിട്ടു. വേനലും വര്‍ഷവും എന്നു തുടങ്ങുന്ന ഗാനം ഫേസ്ബുക്കിലൂടെ നടന്‍ ജയസൂര്യയാണ് പുറത്തുവിട്ടത്. വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ത്രികോണ പ്രണയ കഥ പറയുന്ന ചിത്രത്തില്‍ വേറിട്ട വേഷത്തിലാണ് അനൂപ് മേനോന്‍ എത്തുന്നത്. അനൂപ് മേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മിയയും പുതുമുഖം ഹന്നയുമാണ് നായികമാരാകുന്നത്. സംവിധായകരായ ലാല്‍ ജോസ്, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

999 എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മിക്കുന്നത്. സൂരജ് തോമസാണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Top