അനൂപ് മേനോന്‍ ചിത്രം ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ റിലീസ് തിയതി പ്രഖ്യാപിച്ചു

anoop

നൂപ് മേനോന്‍ തിരക്കഥയൊരുക്കുന്ന ചിത്രം എന്റെ മെഴുതിരി അത്താഴങ്ങളുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 27ന് തിയേറ്ററുകളിലെത്തും. 999 എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സൂരജ് തോമസ് ഒരുക്കുന്ന ചിത്രത്തില്‍ അനൂപ് മേനോനും മിയയുമാണ് കേന്ദ്രകഥാപാത്രങ്ങളായി വേഷമിടുന്നത്. ദിലീഷ് പോത്തന്‍, അലന്‍സിയര്‍, ബൈജു എന്നിവര്‍ക്കൊപ്പം സംവിധായകന്‍ ലാല്‍ ജോസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Top