എന്റെ മെഴുതിരി അത്താഴങ്ങളിലെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി

ന്റെ മെഴുതിരി അത്താഴങ്ങളിലെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അനൂപ് മേനോന്‍ തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍. ചിത്രത്തിലെ മനോഹരമായ പ്രണയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയത്.

നീല നീല മിഴികളോ…. എന്ന് തുടങ്ങുന്ന പ്രണയാര്‍ദ്രമായ ഗാനമാണ് പുറത്തിറങ്ങിയത്. റഫീഖ് അഹമദിന്റെ വരികളും എം ജയചന്ദ്രന്റെ മനോഹര ഈണവും വിജയ് യേശുദാസിന്റെ ആലാപന മാധുര്യവും കൂടിച്ചേര്‍ന്നതാണ് എന്റെ മെഴുതിരി അത്താഴങ്ങളിലെ ഗാനങ്ങള്‍.

അനൂപ് മേനോന്‍, മിയ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. സുരേഷ് ഗോപി ചിത്രം ഡാഫോഡില്‍സിന് ശേഷം അനൂപ് മേനോന്‍ തിരക്കഥ രചിക്കുന്ന ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തില്‍ വ്യത്യസ്തമായ ഒരു കഥാപാത്രവുമായാണ് അനൂപ് മേനോന്‍ എത്തുന്നത്.

സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ എന്നിവരും അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ചിത്രം ജൂലൈയില്‍ പ്രദര്‍ശനത്തിനെത്തും.

Top