‘എന്റമ്മേടെ ജിമ്മിക്കി കമ്മല്‍’ ഗാനത്തിന്റെ റീ മിക്സിന് ചുവടുവച്ച് അഹാനയുടെ സഹോദരിമാര്‍

ലയാള സിനിമാലോകത്തിനപ്പുറത്തെക്ക് ഒരു ഗാനം ഹിറ്റാവുന്നത് നമുക്ക് അഭിമാനമാണ്.

സൂപ്പർ സ്റ്റാർ മോഹൻലാൽ നായകനായ ചിത്രത്തിലെ എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ ഗാനത്തിന് ചുവടുവയ്ക്കാത്ത മലയാള സിനിമ പ്രേക്ഷകര്‍ ഉണ്ടാകില്ല.

കേരളക്കര കടന്നും ഷാന്‍ റഹ്മാന്‍ സംഗീതം ഒരുക്കിയ ഗാനം ഹിറ്റായിരുന്നു.

ഇപ്പോള്‍ ഈ ഗാനത്തിന്റെ റീ മിക്സ് വേര്‍ഷനില്‍ ചുവട് വച്ചിരിക്കുകയാണ് നടി അഹാന കൃഷ്ണകുമാറിന്റെ സഹോദരിമാര്‍.

ദിയ, ഇഷാനി,ഹന്‍സിക എന്ന സുന്ദരികളുടെ കിടിലന്‍ നൃത്തം അഹാന കൃഷ്ണകുമാര്‍ തന്നെയാണ് ഫേസ്ബുക്കില്‍ പങ്ക് വെച്ചത്.

നടന്‍ കൃഷ്ണകുമാറിന്‍റെ മകളായ അഹാന, രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തെത്തിയത്.

ഓണത്തിന് പുറത്തിറങ്ങിയ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലും’ അഹാന ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Top