കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ തുല്യത ഉറപ്പാക്കണം: ലോകാരോഗ്യ സംഘടന

ബെര്‍ലിന്‍:കോവിഡ്  വാക്‌സിന്‍ വിതരണത്തില്‍ തുല്യത ഉറപ്പാക്കണമെന്ന് ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് . ബെര്‍ലിനില്‍ ത്രിദിന ലോകാരോഗ്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയില്‍ ഉണ്ടാവുന്ന വാക്‌സിന് രാജ്യങ്ങള്‍ ആഗോള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദരിദ്ര രാഷ്ട്രങ്ങള്‍ക്കും വാക്‌സിന്‍ ഉറപ്പാക്കണം. എങ്കില്‍ മാത്രമേ വൈറസിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ. രാജ്യങ്ങള്‍ അവരുടെ സ്വന്തം പൗരന്മാര്‍ക്ക് ആദ്യം വാക്‌സിന്‍ വിതരണം ചെയ്ത് സംരക്ഷണമൊരുക്കുന്നത് സ്വാഭാവികമാണ്. വാക്‌സിന്‍ പുറത്തിറങ്ങുമ്പോള്‍ അത് ഫലപ്രദമായി കൈകാര്യം ചെയ്യണം. ചില രാജ്യങ്ങളിലെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിന് പകരം എല്ലാ രാജ്യത്തേയും ചിലര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതാണ് അതിനുള്ള മികച്ച വഴി. വാക്‌സിന്‍ ദേശീയത മഹാമാരിയെ വര്‍ധിപ്പിക്കും, അവസാനിപ്പിക്കില്ല- അദ്ദേഹം പറഞ്ഞു.

Top