ആദിവാസി കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കും; സര്‍ക്കാര്‍

തിരുവനന്തപുരം: ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ക്കും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികള്‍ക്കും ലാപ്‌ടോപ്പും ടാബും സൗജന്യമായി നല്‍കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. ഇതിനുള്ള ഉത്തരവ് ഇറങ്ങിയതായും മന്ത്രി പറഞ്ഞു. 43932 പട്ടികജാതി കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനോപകരണം നല്‍കാനുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രിക്ക് വേണ്ടി മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

ആദിവാസി മേഖലയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത കുട്ടികളെ തരം തിരിക്കുന്ന നടപടി തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ സജീവ് ജോസഫ് എംഎല്‍എയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രിമാര്‍.

 

Top