പബ് ജി കുട്ടികളെ പഠിക്കാന്‍ അനുവദിക്കില്ല; നിരോധനമേര്‍പ്പെടുത്തി ഗുജറാത്ത് സര്‍ക്കാര്‍

ഗുജറാത്ത്: ഓണ്‍ലൈന്‍ ഗെയിമായ പബ്ജി നിരോധിച്ചുവെന്ന് ഉറപ്പാക്കണമെന്ന് ഉത്തരവിറക്കി ഗുജറാത്ത് സര്‍ക്കാര്‍. സംസ്ഥാന ബാലവകാശ കമ്മീഷന്റെ ആവശ്യപ്രകാരമാണ് പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്.

പ്രൈമറി സ്‌കൂളുകളില്‍ പബ് ജി ഗെയിം പൂര്‍ണ്ണമായി നിരോധിക്കണമെന്നാണ് സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നത്. ഗെയിമിന് അടിമപ്പെടുന്നത് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നതായി കണ്ടെത്തിയതിനാലാണ് ഗെയിം നിരോധിക്കുന്നതെന്നാണ്‌ സര്‍ക്കാര്‍ പറയുന്നത്.

രാജ്യവ്യാപകമായി പബ് ജി ഗെയിം നിരോധിക്കണമെന്നാണ് ഗുജറാത്ത് ബാലാവകാശ സംഘടനയുടെ ചെയര്‍പേഴ്‌സണായ ജാഗ്രിതി പാണ്ഡ്യ അഭിപ്രായപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ച് എല്ലാ സംസ്ഥാനങ്ങളിലേക്കും കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യുവാക്കള്‍ക്കിടയിലും കുട്ടികള്‍ക്കുമിടയില്‍ വളരെയധികം പ്രചാരമുള്ള ഓണ്‍ലൈന്‍ ഗെയിമായ പ്ലെയര്‍ അണ്‍നോണ്‍ഡ് ബാറ്റില്‍ ഗ്രൗണ്ട് എന്നതിന്റെ ചുരുക്കപ്പേരാണ് പബ്ജി. കുട്ടികള്‍ പരീക്ഷയില്‍ മോശം പ്രകടനം കാഴ്ച വയ്ക്കുന്നു എന്നാരോപിച്ച് ജമ്മു കശ്മീരിലെ വിദ്യാര്‍ത്ഥി സംഘടനയും പബ്ജി നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു.

Top