ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചു; സെന്‍സെക്സ് 291.6 പോയിന്റ് ഉയര്‍ന്നു

ഓഹരി വിപണി ഇന്ന് നേട്ടം രേഖപ്പെടുത്തി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 291.6 പോയിന്റ് ഉയര്‍ന്ന് 38506.09 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 87.10 പോയിന്റ് ഉയര്‍ന്ന് 11428.30 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1100 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1344 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

എയ്ച്ചര്‍ മോട്ടോര്‍സ് (4.57%), വേദാന്ത (3.86%), സീ എന്റര്‍ടയ്ന്‍ (3.21%), എം&എം (2.59%), ഹീറോ മോട്ടോകോര്‍പ്പ് (2.55%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.

എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. ഭാരതി എയര്‍ടെല്‍ (2.52%), ഇന്‍ഫോസിസ് (2.26%), ഭാരതി ഇന്‍ഫ്രാടെല്‍ (0.96%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (0.81%), ടാറ്റാ മോട്ടോര്‍സ് (0.70%) എന്നീ കമ്പനികളുടടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.

അതേസമയം വിപണിയില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നിട്ടുള്ളത്. എച്ച്യുഎല്‍ (1,189.44), ഇന്‍ഫോസിസ് (1,056.88), മാരുതി സുസൂക്കി (891.40), യെസ് ബാങ്ക് (785.99), ടാറ്റാ മോട്ടോര്‍സ് (730.56) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നിട്ടുള്ളത്.

Top