enquiry-wedding ceremony-janardhan reddy

ബംഗളൂരു: നോട്ട് പ്രതിസന്ധിക്കിടെ 500 കോടിയോളം രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തിയ കര്‍ണാടക മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ജനാര്‍ദന റെഡ്ഡിക്കെതിരെ അന്വേഷണം. റെഡ്ഡിയുടെ ഓഫീസുകളില്‍ വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡു തുടങ്ങി.

വിവരാവകാശപ്രവര്‍ത്തകനും മുതിര്‍ന്ന അഭിഭാഷകനുമായ ടി. നരസിംഹമൂര്‍ത്തിയുടെ പരാതിയിലാണു നടപടി. ജനാര്‍ദന റെഡ്ഡി കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു.

500 കോടിയോളം പൊടിച്ചാണു ജനാര്‍ദന റെഡ്ഡി മകളുടെ വിവാഹം നടത്തിയതെന്നാണു റിപ്പോര്‍ട്ട്. ഇതിനായി ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ കൊട്ടാരത്തിന്റെ മാതൃകയിലുള്ള പന്തല്‍ തയാറാകകുയും ചെയ്തിരുന്നു.

പതിനാറാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന കൃഷ്ണദേവരായരുടെ വിജയനഗര സാമ്രാജ്യത്തിലെ സുവര്‍ണകൊട്ടാരത്തിന്റെ മാതൃകയിലാണു പന്തല്‍ തയാറാക്കിയത്.

500 കോടി പൊടിച്ച് നടത്തിയ വിവാഹത്തില്‍ പ്രതിരോധത്തിലായതോടെ വിവാഹ ചടങ്ങുകളില്‍ നിന്നും ബിജെപി നേതാക്കള്‍ വിട്ടുനിന്നിരുന്നു. സിനിമ, രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പടെ 50,000 പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്.

Top