enquiry-adoor prakash

കൊച്ചി: വിവാദ ആള്‍ ദൈവം സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമിദാന കേസില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്ത എന്നിവരടക്കം അഞ്ചു പേര്‍ക്കെതിരെ ത്വരിത പരിശോധന നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു.

സന്തോഷ് മാധവനും അയാളുടെ ബിനാമി കമ്പനികള്‍ക്കെതിരെയും അന്വേഷണം നടത്തും. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

എറണാകുളം സ്വദേശി ഗിരീഷ് ബാബു എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

Top