‘എന്നോട് പറ ഐ ലവ് യൂന്ന്’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

love u

പുതുമുഖങ്ങളെ അണിനിരത്തി സംവിധായകന്‍ നിഖില്‍ വാഹിദ് ചിത്രം ‘എന്നോട് പറ ഐ ലവ് യൂന്ന്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മുകേഷാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ടെലിവിഷന്‍ താരങ്ങളാണ് ചിത്രത്തില്‍ കൂടുതലായും അണിനിരക്കുന്നത്. അഞ്ചാളന്‍ ഷിഹാബാണ് ചിത്രം നിര്‍മ്മിക്കുന്നത്.

‘ഈ സിനിമ നിങ്ങളെ ചിരിപ്പിക്കും, ചിന്തിപ്പിക്കും, നൊമ്പരപ്പെടുത്തും, പലതും ഓര്‍മ്മപ്പെടുത്തും..ജീവിതത്തില്‍ നിങ്ങള്‍ മറക്കാന്‍ ആഗ്രഹിക്കാത്ത പലതും’. എന്ന കുറിപ്പോടെയാണ് പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

Top