ബാലചന്ദ്രമേനോന്‍ ചിത്രം ‘എന്നാലും ശരത്’ ജൂലൈ 27ന് തിയറ്ററുകളിലേക്ക്

sarath

രിടവേളയ്ക്കു ശേഷം ബാലചന്ദ്രമേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എന്നാലും ശരത് ഈ മാസം 27ന് തിയറ്ററുകളിലെത്തും. ക്യാംപസ് പശ്ചാത്തലമാക്കി ഒരുങ്ങിയ ചിത്രത്തില്‍ പുതുമുഖം ചാര്‍ലിയാണ് നായകനാകുന്നത്. 35 വര്‍ഷങ്ങള്‍ക്കു ശേഷം ബാലചന്ദ്രമേനോന്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് എന്നാലും ശരത്. ബാലചന്ദ്രമേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

കേരളത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ ജിഷ്ണു പ്രണോയിയുടെ കഥ അടിസ്ഥാനപ്പെടുത്തി ക്യാമ്പസ് പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണെന്നാണ് സൂചന.

മല്ലിക സുകുമാരന്‍, സുരഭി ലക്ഷ്മി, മേജര്‍ രവി, ലാല്‍ ജോസ്, ജൂഡ് ആന്റണി, സിദ്ധാര്‍ഥ് ശിവ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. കൃഷ്ണ കാല സിനിമാസിന്റെ ബാനറില്‍ ആര്‍. ഹരികുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

Top