ബാലചന്ദ്രമേനോന്‍ ഒരുക്കുന്ന ‘എന്നാലും ശരത്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ennalum

ടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എന്നാലും ശരതിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. ക്യാമ്പസ് പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണെങ്കിലും സമകാലിക സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കേരളത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ ജിഷ്ണു പ്രണോയിയുടെ കഥ അടിസ്ഥാനപ്പെടുത്തി ക്യാമ്പസ് പശ്ചാത്തലത്തിലൊരുക്കുന്നതാണ് ചിത്രമെന്നാണ് സൂചന.

കഥയും തിരക്കഥയും അദ്ദേഹം തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. പോസ്റ്ററില്‍ തന്നെ എ കട്ട സസ്‌പെന്‍സ് എന്നെഴുതിയിരിക്കുന്ന എന്നാലും ശരതിനെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

Top