എന്നൈ നോക്കി പായും തോട്ടായുടെ ഷൂട്ടിങ് അവസാന ഘട്ടത്തിലേക്ക്

നുഷ് ആരാധകന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റൊമാന്റിക് തമിഴ് ചിത്രമാണ് എന്നൈ നോക്കി പായും തോട്ടാ. ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിങ്ങിലാണ് ഇപ്പോള്‍ എന്ന് സംവിധായകന്‍ ഗൗതം മേനോന്‍ അറിയിച്ചിരിക്കുകയാണ്. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് മുംബൈയില്‍ ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിങ്ങിലാണെന്ന് സംവിധായകന്‍ അറിയിച്ചത്. ശശികുമാറും മേഘയും ഗൗതം മേനോനും ഒരുമിച്ചുള്ള ഫോട്ടോയോടൊപ്പമാണ് അദ്ദേഹം വാര്‍ത്ത പങ്കുവെച്ചത്.

മേഘ അക്ഷയ് ആണ് ചിത്രത്തില്‍ ധനുഷിന്റെ നായിക. റൊമാന്റിക് ചിത്രമായ എന്നൈ നോക്കി പായും തോട്ടായുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. മലയാളിയായ ജോമോണ്‍ ടി ജോണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

അതേസമയം, ചിത്രത്തിലെ മറുവാര്‍ത്തൈ പേസാതെ എന്ന ഗാനം യുട്യൂബില്‍ അമ്പതു മില്യണ്‍ വ്യൂസ് കടന്നിരിക്കുകയാണ്. 2017 ഫെബ്രുവരി 10നാണ് ഗാനം യുട്യൂബില്‍ അപ്‌ലോഡ് ചെയ്തത്.

Top