ബാലചന്ദ്രമേനോന്റെ എന്നാലും ശരത് ; ആദ്യ ഗാനം പുറത്തിറങ്ങി

കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകന്‍ ബാലചന്ദ്ര മേനോന്‍ അവതരിപ്പിക്കുന്ന പുതിയ ക്യാമ്പസ് ചിത്രം ‘എന്നാലും ശരത്’ ആദ്യ ഗാനം പുറത്തിറങ്ങി. ഗാനം ആലപിച്ചിരിക്കുന്നത് നിരഞ്ജ് സുരേഷ്, റിമി ടോമിയും ചേര്‍ന്നാണ്. ഹരിനാരായണന്‍ ബികെയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഔസേപ്പച്ചന്‍ ആണ്.

പുതുമുഖങ്ങളായ ചാര്‍ളി ജോ, നിധി അരുണ്‍, നിത്യാ നാരേഷ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോഷി മാത്യു, മേജര്‍ രവി, ജോയ് മാത്യു, വിജി തമ്പി, ലാല്‍ജോസ്, എ കെ സാജന്‍, ദിലീഷ് പോത്തന്‍, ജൂഡാ ആന്റണി ജോസഫ്, സിദ്ധാര്‍ത്ഥ ശിവ എന്നിവരാണ് മറ്റു താരങ്ങള്‍.

ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് എന്നാലും ശരത്. മലയാളത്തിലെ പ്രശസ്ത സംവിധായകനും നടനുമായ ബാലചന്ദ്രമേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കേരളത്തില്‍ ഈ അടുത്ത് നടന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കൃഷ്ണകലാ ക്രിയേഷന്‍സിന്റെ ബാനറില്‍ ആര്‍ ഹരികുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top