ആഴ്സണൽ ലീഗ് കപ്പ് സെമിയിൽ; എങ്കിറ്റിയക്ക് ഹാട്രിക്

ഴ്സണൽ ലീഗ് കപ്പ് സെമിയിൽ പ്രവേശിച്ചു. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ സണ്ടർലാന്റിനെ ആണ് ആഴ്സണൽ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ആഴ്സണൽ വിജയം. യുവതാരം എങ്കിറ്റിയ ഇന്ന് ആഴ്സണലിനായി ഹാട്രിക്ക് നേടി. 17ആം മിനുട്ടിലാണ് എങ്കിറ്റിയയിലൂടെ ആഴ്സണൽ ലീഡ് എടുത്തത്. 27ആം മിനുട്ടിൽ പെപെ ആഴ്സണൽ ലീഡ് ഇരട്ടിയാക്കി. 31ആം മിനുട്ടിലെ ബ്രോഡ്ഹെഡിന്റെ ഗോൾ സണ്ടർലാണ്ടിന് പ്രതീക്ഷ നൽകി.

രണ്ടാം പകുതിയിൽ എങ്കിറ്റിയയുടെ ഗോളുകൾ ആഴ്സണൽ വിജയം ഉറപ്പിച്ചു. 49ആം മിനുട്ടിലും 58ആം മിനുട്ടിലുമായിരുന്നു ഗോളുകൾ. ഒരു ബാക്ക് ഹീൽ ഗോളിലൂടെയാണ് താരം ഹാട്രിക്ക് തികച്ചത്. അവസാന മിനുട്ടിൽ പറ്റിനോയും ആഴ്സണലിനായി ഗോൾ നേടി. നാളെ ബാക്കി മൂന്ന് ക്വാർട്ടർ ഫൈനലുകൾ നടക്കും‌.

Top