പരിക്ക്: ബെന്‍ ഫോക്‌സിന് പരമ്പര നഷ്ടമാവും

ലണ്ടന്‍: ന്യൂസിലാന്റ് ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന് ടെസ്റ്റ് പരമ്പര നഷ്ടമാവും. ഹാംസ്ട്രിങ് ഇഞ്ചുറിയാണ് താരത്തിന് വിനയായത്. പരിക്കേറ്റ താരം മൂന്ന് ആഴ്ച്ചകാലം വിട്ടുനില്‍ക്കേണ്ടിവരുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) വ്യക്തമാക്കി. കൗണ്ടിയില്‍ മിഡില്‍സെക്‌സിനെതിരായ മത്സരത്തിന് ശേഷം ഡ്രസ്സിംഗ് റൂമില്‍ സ്‌കോസില്‍ ചവിട്ടി സ്ലിപ്പായി ആണ് താരം വീണ് പരിക്കേറ്റത്.

സറേയുടെ മെഡിക്കല്‍ ടീം താരത്തിന്റെ റീഹാബിലിറ്റേഷന്‍ കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കും. ഇതുവരെ ഇംഗ്ലണ്ടിന് വേണ്ടി എട്ട് ടെസ്റ്റുകളില്‍ താരം കളിച്ചിട്ടുണ്ട്. ഫോക്‌സിന്റെ പകരക്കാരനായി സാം ബില്ലിഗ്‌സിനെ ടീമിലേക്ക് ഇംഗ്ലീഷ് ടീമിലേക്ക് വിളിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ ടീമിലുള്ള ജയിംസ് ബ്രേസിയായിരിക്കും കീപ്പിംഗ് ജോലി ഏറ്റെടുക്കുക.

Top