വിക്കറ്റ് കീപ്പര്‍സ്ഥാനം ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്

ഓക്ലന്‍ഡ്: ഞാന്‍ അത് ശരിക്കും ആസ്വദിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ താരം കെ എല്‍ രാഹുല്‍. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 56 റണ്‍സടിച്ച് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

സത്യസന്ധമായും വിക്കറ്റ് കീപ്പര്‍ സ്ഥാനം താന്‍ ശരിക്കും ആസ്വദിക്കുന്നു. രാജ്യാന്തര മത്സരങ്ങളില്‍ വിക്കറ്റ് കീപ്പര്‍ എന്നത് എനിക്ക് പുതിയ ജോലിയാണ്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ഞാന്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ എത്താറുണ്ട്.

വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്നത് ഞാന്‍ ശരിക്കും ആസ്വദിക്കുന്നു. കാരണം വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ പിച്ചിനെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണ ലഭിക്കും. ഇക്കാര്യം ക്യാപ്റ്റനും ബൗളര്‍മാര്‍ക്കും കൈമാറാനും എനിക്കാവും. വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ എപ്പോഴും സജീവമായിരിക്കണം. ആ ഉത്തരവാദിത്തം ഞാന്‍ ആസ്വദിക്കുന്നു-രാഹുല്‍ പറഞ്ഞു.

Top