ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്: ബെയ്ലിനു ഹാട്രിക്, ടോട്ടനത്തിനു ജയം

ലണ്ടന്‍: വെയ്ല്‍സ് താരം ഗാരെത് ബെയ്ലിന്റെ ഹാട്രിക്കില്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ടോട്ടനം ഹോട്‌സ്പറിനു ജയം. ഷെഫീല്‍ഡ് യുണൈറ്റഡിനെ 4-0നു തോല്‍പിച്ച ടോട്ടനം പോയിന്റ് പട്ടികയില്‍ 5-ാം സ്ഥാനത്തേക്കു കയറി.

മറ്റു കളികളില്‍ ചെല്‍സി ഫുള്‍ഹാമിനെയും ആര്‍സനല്‍ ന്യൂകാസിലിനെയും 2-0നു തോല്‍പിച്ചു. കായ് ഹാവെട്‌സ് ചെല്‍സിക്കായി ഇരട്ടഗോള്‍ നേടി. പോയിന്റ് പട്ടികയില്‍ ചെല്‍സി 4-ാമതും ആര്‍സനല്‍ 9-ാമതുമാണ്.

 

Top