ന്യൂകാസിലിന്റെ പരിശീലകനായിരുന്ന റാഫാ ബെനിറ്റെസ് ചൈനയിലേക്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗായ ന്യൂകാസിലിന്റെ പരിശീലകനായിരുന്ന റാഫാ ബെനിറ്റെസ് ചൈനയിലേക്ക് പോകുമെന്ന് സൂചന. ചൈനീസ് സൂപ്പര്‍ ലീഗിലെ ക്ലബായ ഡാലിയന്‍ യിഫാങുമായി ബെനിറ്റസ് കരാര്‍ ഒപ്പിട്ടുവെന്നും ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ക്ലബ് ഉടമകളുമായുള്ള പ്രശ്‌നം മൂലമായിരുന്നു ന്യൂകാസില്‍ യുണൈറ്റഡില്‍ നിന്ന് റാഫാ ബെനീറ്റസ് രാജിവെച്ചത്.

ന്യൂകാസിലില്‍ അത്ഭുതങ്ങള്‍ കാണിച്ചിരുന്ന പരിശീലകനായിരുന്നു റാഫ. ക്ലബ് ഉടമകള്‍ താരങ്ങളെ പോലും നല്‍കാതിരുന്നിട്ടും റാഫയുടെ കീഴില്‍ ന്യൂകാസില്‍ മികച്ച പ്രകടനങ്ങള്‍ തന്നെ നടത്തി. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയ ഏക ടീമായിരുന്നു ന്യൂകാസില്‍. ക്ലബില്‍ നിന്ന് പിന്തുണ ലഭിക്കാത്തതു കൊണ്ടാണ് താന്‍ ക്ലബ് വിട്ടത് എന്ന് റാഫ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Top