ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ഏറ്റവും വേഗതയേറിയ ഗോള്‍ നേടി ഐറിഷ് താരം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും വേഗതയേറിയ ഗോള്‍ നേട്ടത്തിനുടമയായി ഐറിഷ് താരം ഷെയിന്‍ ലോങ്. ഇന്നലെ വാറ്റ്‌ഫോര്‍ഡിനെതിരെ നടന്ന മത്സരത്തിന്റെ ഏഴാം മിനിറ്റിലാണ് ഷെയിന്റെ ആ വേഗതയേറിയ ഗോള്‍ വലയില്‍ കുരുങ്ങിയത്.

കിക്കോഫ് ചെയ്ത് വാറ്റ്‌ഫോര്‍ഡ് താരം പിന്നിലേക്ക് പ്രതിരോധനിരയിലെ സഹതാരത്തിന് പന്ത് നീട്ടിനല്‍കി. ഇത് അടിച്ചകറ്റാനുള്ള ക്രെയിഗ് കാച്ച്കാര്‍ട്ടിന്റെ ശ്രമം ലോങ് തടുക്കുകയായിരുന്നു. തുടര്‍ന്ന് പന്തുമായി കുതിച്ച ലോങ് ഗോളി ബെന്‍ ഫോസ്റ്ററിന്റെ തലയ്ക്ക് മുകളിലൂടെ ചിപ് ചെയ്ത് വലയില്‍ കുരുക്കുകയായിരുന്നു.

ഇതോടെ 2000-ല്‍ ടോട്ടനം താരം ലെഡ്‌ലി കിങ് നേടിയ വേഗമേറിയ പ്രീമിയര്‍ ലീഗ് ഗോളെന്ന നേട്ടമാണ് ലോങ് മറികടന്നത്. അന്ന് 9.82 സെക്കന്‍ഡിലായിരുന്നു കിങ്ങിന്റെ ഗോള്‍. 10.52 സെക്കന്‍ഡില്‍ ഗോള്‍ നേടിയ ഇതിഹാസതാരം അലന്‍ ഷിയററും 10.54 സെക്കന്‍ഡില്‍ വലനിറച്ച് ഡാനിഷ് താരം ക്രിസ്റ്റ്യന്‍ എറിക്‌സനുമാണ് പിന്നിലുള്ളത്.

Top