വോ​ള്‍​വ്സി​നെ വീ​ഴ്ത്തി ; ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ ലിവര്‍പൂളിന് ജയം

salah

ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ വോള്‍വര്‍ ഹാംപ്ടനെ തോല്‍പ്പിച്ചു. ലിവര്‍പൂളിനായി മുഹമ്മദ് സലയും, വിര്‍ജില്‍ വാന്‍ ഡിജിക്കുമാണ് ഗോള്‍ നേടിയത്. 18ആം മിനിറ്റിലും 68ആം മിനിറ്റിലുമായിരുന്നു ഗോളുകള്‍.

കളിയിലുടനീളം നിരവധി ഗോളവസരങ്ങളാണ് ഇരു ടീമുകള്‍ക്കും ലഭിച്ചത്. ഈ വിജയത്തോടെ ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 4 പോയിന്റ് മുന്നിലെത്തി.

ലി​വ​ര്‍​പൂ​ള്‍ 18 ക​ളി​ക​ളി​ല്‍ നി​ന്നും 48 പോ​യി​ന്‍റു​മാ​യി ലീ​ഗി​ല്‍ ഒ​ന്നാം​സ്ഥാ​ന​ത്ത് തു​ട​രു​ന്നു. 44 പോ​യി​ന്‍റു​ള്ള മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യാ​ണ് ര​ണ്ടാ​മ​ത്.

Top