ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ്; ആര്‍സനലിന് ജയം

ലണ്ടന്‍: ടോട്ടനത്തിനെതിരെ തകര്‍പ്പന്‍ ജയവുമായി (3-1) ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആര്‍സനല്‍ തലയുയര്‍ത്തി. 34 മിനിറ്റിനുള്ളില്‍ നേടിയ 3 ഗോളുകളാണ് നോര്‍ത്ത് ലണ്ടന്‍ ഡാര്‍ബിയില്‍ സമീപകാലത്തെങ്ങും കാണാത്ത കരുത്തോടെ വിജയിച്ചു കയറാന്‍ ആര്‍സനലിനെ സഹായിച്ചത്.

12-ാം മിനിറ്റില്‍ എമില്‍ സ്മിത്ത് റോവ്, പിന്നാലെ പിയറി എമറിക് ഓബമെയാങ് (27), ബുകായോ സാക (24) എന്നിവരാണു ഗോളുകള്‍ നേടിയത്. 79-ാം മിനിറ്റില്‍ സണ്‍ ഹ്യൂങ് മിന്‍ ടോട്ടനത്തിന്റെ ആശ്വാസഗോള്‍ നേടി.

6 കളിയില്‍ 3 ജയത്തോടെ 9 പോന്റുമായി 10-ാം സ്ഥാനത്താണ് ആര്‍സനല്‍. വോള്‍വ്‌സ് 1-0നു സതാംപ്ടനെ അവരുടെ മൈതാനത്തു കീഴടക്കി.

 

Top