ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

ഇംഗ്ലണ്ട് : ഇംഗ്ലീഷ് പ്രീമിയര്‍ കിരീടം കൈവിടാതെ മാഞ്ചസ്റ്റര്‍ സിറ്റി. സീസണിലെ അവസാന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബ്രൈറ്റനെ പരാജയപ്പെടുത്തിയാണ് കിരീടം ഉറപ്പിച്ചത്. സീസണിലുടനീളം മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു.

38 കളിയില്‍ 98 പോയിന്റ് നേടിയാണ് ടീം ചാമ്പ്യന്മാരായത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സിറ്റി പ്രീമിയര്‍ ലീഗ് കിരീടം ചൂടുന്നത്. അതേസമയം ലിവര്‍പൂള്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും ആവേശകരമായ സീസണിനാണ് ഈ വർഷം സാക്ഷ്യം വഹിച്ചത്.

Top