ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ലിവര്‍പൂളിന് വിജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ലിവര്‍പൂളിന് വിജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ 3-1നായിരുന്നു ലിവര്‍പൂളിന്റെ വിജയം. ഷെര്‍ദാന്‍ ഷാഖിരി ഇരട്ട ഗോളടിച്ചപ്പോള്‍ സാദിയോ മാനേ ഒരൊറ്റ ഗോള്‍ നേടി. ജെസ്സി ലിന്‍ഗാര്‍ഡാണ് യുണൈറ്റഡിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

വിജയത്തോടെ 17 മത്സരങ്ങളില്‍ 45 പോയിന്റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആറാം സ്ഥാനത്താണ്.

Top