ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; തകര്‍പ്പന്‍ വിജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലീഡ്‌സ് യുണൈറ്റഡിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. രണ്ടിനെതിരെ ആറു ഗോളുകളുടെ വിജയമാണ് മാഞ്ചസ്റ്റര്‍ നേടിയത്.

സ്‌കോട്ട് മക്ടോമിനായ്(2,3), ബ്രൂണോ ഫെര്‍ണാണ്ടസ്(20,70), വിക്ടര്‍ ലിന്‍ഡെലോഫ്(37), ഡാനിയേല്‍ ജെയിംസ്(66) എന്നിവരാണ് മാഞ്ചസ്റ്ററിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. ലിയാം കൂപ്പര്‍(41), സ്റ്റ്യുവര്‍ട്ട് ഡല്ലാസ്(73) എന്നിവര്‍ ലീഡ്‌സിനായി ഗോള്‍ നേടി.

ജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 26 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തി. മുന്നില്‍ ഉള്ള ലെസ്റ്ററിനെക്കാളും ലിവര്‍പൂളിനെക്കാളും ഒരു മത്സരം കുറവാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കളിച്ചത്.

Top