ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ടോട്ടന്‍ഹാമിനെ പരാജയപ്പെടുത്തിയത്. 39ആം മിനിറ്റില്‍ യുണൈറ്റഡ് തങ്ങളുടെ ആദ്യ ഗോള്‍ നേടി. ബ്രൂണോയുടെ ക്രോസ് അതിഗംഭീര ഗോളിലൂടെ റൊണാള്‍ഡോ വലയില്‍ എത്തിച്ചു. നാലു മത്സരങ്ങള്‍ക്ക് ശേഷം ആണ് റൊണാള്‍ഡോ ലീഗില്‍ ഒരു ഗോള്‍ നേടുന്നത്.

ലിവര്‍പൂളിനോട് ഏറ്റ വലിയ തോല്‍വി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത കാലത്തെ ഏറ്റവും വലിയ പതനമായിരുന്നു. അവിടെ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉയര്‍ത്തെഴുന്നേറ്റത്.

ലീഗിലെ മറ്റ് മത്സരങ്ങളില്‍ ആഴ്‌സണല്‍ ലെസ്റ്റര്‍ സിറ്റിയേയും ചെല്‍സി ന്യൂകാസ്റ്റിലിനേയും പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ആഴ്‌സണലിന്റെ വിജയം. മറുപടിയില്ലാത്ത 3 ഗോളുകള്‍ക്കായിരുന്നു ചെല്‍സി ന്യൂകാസ്റ്റിലിനെ പരാജയപ്പെടുത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റിയെ ക്രിസ്റ്റല്‍ പാലസ് സമനിലയില്‍ കുരുക്കി.

സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണയെ അലാവിസ് സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി. മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡ് എല്‍ച്ചെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. സീരി എയില്‍ യുവന്റസിനെ ഹെല്ലാസ് വെറോണ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു വെറോണയുടെ വിജയം.

 

Top