ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ; മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം

manchester-city

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം. വിക്കറേജ് റോഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വാറ്റ്ഫഡിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സിറ്റി ജയം നേടിയത്.

സെയ്ന്‍ നാല്‍പ്പതാം മിനിറ്റിലും റിയാദ് മാരെസ് 51ാം മിനിറ്റിലും നേടിയ ഗോളുകളിലൂടെയാണ് സിറ്റി ജയമുറപ്പിച്ചത്. 85ാം മിനിറ്റില്‍ ഡൗകോറിന്റെ വകയായിരുന്നു വാറ്റ്ഫഡിന്റെ ഏക ഗോള്‍.

ജയത്തോടെ 15 മത്സരങ്ങളില്‍ നിന്ന് 41 പോയിന്റുമായി സിറ്റി ലീഗിന്റെ തലപ്പത്ത് തുടരുന്നു.

Top