ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്:ലിവര്‍പൂളിന് മികച്ച വിജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ എതിരാളികളുടെ തട്ടകത്തില്‍ ലിവര്‍പൂളിന് മികച്ച ജയം. സതാംപ്ടണിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ വിജയം സ്വന്തമാക്കിയത്. ഈ വിജയത്തോടെ പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ലിവര്‍പൂള്‍ ഒന്നാമത് എത്തിയിരിക്കുകയാണ്. 33 പന്തില്‍ 82 പോയിന്റാണ് ലിവര്‍പൂളിന്റെ നേട്ടം. 32 മത്സരങ്ങളില്‍ 80 പോയിന്റ് നേടി മാഞ്ചസ്റ്റര്‍ സിറ്റിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഉള്ളത്.

മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ ലോംഗാണ്‍ നേടിയ ഗോളാണ് ലിവര്‍പൂളിനെ ഞെട്ടിച്ചത്. സമനില ഗോള്‍ നേടാന്‍ ലിവര്‍ പൂളിന് 36-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. 36-ാം മിനിറ്റില്‍ കെയ്തയുടെ ഗോളില്‍ മത്സരം ഒപ്പംപിടിച്ച ലിവര്‍പൂള്‍ 80-ാം മിനുറ്റില്‍ മൊഹമ്മദ് സലാഹ് നേടിയ ഗോളില്‍ മുന്നിലെത്തി. 6 മിനിറ്റുകള്‍ക്ക്ശേഷം ആന്‍ഡേഴ്‌സണ്‍ നേടിയ ഗോള്‍ ടീമിന്റെ വിജയം മികച്ചതാക്കി.

Top