ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്: ലിവര്‍പൂള്‍, ചെല്‍സി, ടോട്ടനം ടീമുകള്‍ ജേതാക്കള്‍

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂള്‍, ചെല്‍സി, ടോട്ടനം ടീമുകള്‍ക്കു മികച്ച വിജയം. ജോര്‍ജിനിയോ വിനാല്‍ഡത്തിന്റെ ഗോളില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ 10നു ലിവര്‍പൂള്‍ കീഴടക്കിയപ്പോള്‍ ബ്രൈറ്റനെതിരെ 20നാണു ചെല്‍സിയുടെ ജയം.

ജോര്‍ജിന്യോ (50′ പെനല്‍റ്റി), വില്ലിയന്‍ (76′) എന്നിവരാണു സ്‌കോറര്‍മാര്‍. 31-ാം മിനിറ്റില്‍ പ്രതിരോധനിര താരം സെര്‍ജ് ഓറിയര്‍ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായതോടെ 10 പേരായി ചുരുങ്ങിയെങ്കിലും ടോട്ടനം 21നു സതാംപ്ടണെ മറികടന്നു. ടാന്‍ഗുയി എന്‍ഡോംബെലെ (24′), ഹാരി കെയ്ന്‍ (31′) എന്നിവരാണു ടോട്ടനത്തിനായി ലക്ഷ്യം കണ്ടത്.എവേ മത്സരത്തില്‍ ഷെഫീല്‍ഡിനെ വീഴ്ത്തിയ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗിലെ തുടര്‍ച്ചയായ 16-ാം വിജയമാണു സ്വന്തമാക്കിയത്.

ലിവര്‍പൂള്‍ ഒട്ടേറെ ഗോള്‍ അവസരങ്ങള്‍ കളഞ്ഞതോടെ പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പ് 64-ാം മിനിറ്റില്‍ ഡിവോക് ഒറിജിയെ കളത്തിലിറക്കിയതാണു മത്സരത്തിലെ വഴിത്തിരിവായത്. ഫിര്‍മിനോ സലാമാനെ മുന്നേറ്റനിരയ്ക്ക് ഒറിജിയുടെ വരവ് ഗുണം ചെയതു. വിനാല്‍ഡമിന്റെ ഗോളും കളിയുടെ ഗതി തന്നെ മാറ്റി.

Top